10 KiB
ആദ്യ സംഭാവനകൾ (First Contributions)
| GitHub കമാൻഡ് ലൈൻ ഇൻ്റർഫേസ് (CLI) |
|---|
ടെർമിനൽ ഉപയോഗിച്ച് എല്ലാം ചെയ്യാൻ ആഗ്രഹിക്കുന്ന നമുക്ക് വേണ്ടി ഉള്ളതാണ് ഈ വഴികാട്ടി (ഗൈഡ് ). Github-CLIക്ക് നന്ദി , നമുക്ക് ഇപ്പോൾ അത് സാധ്യമാണ് . നിങ്ങളുടെ ആദ്യ സംഭാവന (first contribution) ഓർമ്മിക്കുന്നത് രസകരവും പ്രതിഫലദായകവും മുന്നോട്ട് പോകുവാൻ പ്രചോദനം നല്കുന്നതുമായിരിക്കണം !
ഒരു ഗ്രാഫിക്കൽ ഇൻ്റർഫേസും ഉപയോഗിക്കാത്തതിനാൽ ഈ ഗൈഡ് അൽപ്പം വെല്ലുവിളി നിറഞ്ഞതാണെങ്കിലും, ഇത് ഇപ്പോഴും വളരെ രസകരവും , തീർച്ചയായും നിങ്ങൾക്ക് പിന്തുടരാനാകുന്നതുമാണ് !
തുടങ്ങുന്നതിന് ആവശ്യമായ കാര്യങ്ങൾ:
- Git ഇൻസ്റ്റാൾ ചെയ്യുക ( എങ്ങിനെ git ഇൻസ്റ്റാൾ ചെയ്യണം )
- Git അക്കൗണ്ട്
ഇനി നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് github-cli ടൂൾ ഇൻസ്റ്റാൾ ചെയ്യുന്നതിനായി ഔദ്യോഗിക ഡോക്യൂമെന്റേഷൻ 'ൽ പറഞ്ഞിരിക്കുന്ന നിർദ്ദേശങ്ങൾ പിന്തുടരുക.
അതിനു ശേഷം CLI'ലേക്ക് ലോഗിൻ ചെയ്യുന്നതിനായി താഴെ പറയുന്ന കമാൻഡ് ഉപയോഗിക്കുക
gh auth login
താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കുന്നതോടു കൂടി നിങ്ങൾ തയ്യാറായി കഴിഞ്ഞു
ഈ റെപ്പോസിറ്ററി ഫോർക് ചെയ്യുക
ഇതിനായി താഴെ പറയുന്ന കമാൻഡ് റൺ ചെയ്താൽ മാത്രം മതി
git switch -c add-john-doe
ആവശ്യമായ മാറ്റങ്ങൾ വരുത്തിയതിനു ശേഷം അത് കമ്മിറ്റ് ചെയ്യുക
ഇനി നിങ്ങൾക് Contributors.md ഫയൽ ഒരു ടെക്സ്റ്റ് എഡിറ്റർ ഉപയോഗിച്ച് തുറന്ന് നിങ്ങളുടെ പേര് അതിൽ ചേർക്കാവുന്നതാണ് . തുടക്കത്തിന്റെയും അവസാനത്ത്തിന്റെയും ഇടയിൽ എവിടെയെങ്കിലും ഒരു സ്ഥാനത്ത് നിങ്ങളുടെ പേര് ചേർത്തതിന് ശേഷം ഫയൽ സേവ് ചെയ്യുക.
പ്രൊജക്റ്റ് ഡിറക്ടറിയിൽ git status എന്ന കമാൻഡ് ഉപയോഗിച്ച് നിങ്ങൾക് നിങ്ങൾ വരുത്തിയ മാറ്റങ്ങൾ കാണാനാകുന്നതാണ്.

ആ മാറ്റങ്ങൾ git add കമാൻഡ് ഉപയോഗിച്ച് നിങ്ങളുടെ ബ്രാഞ്ചിലേക്ക് ചേർക്കുക:
git add Contributors.md
ഇനി ഈ മാറ്റങ്ങൾ git commitകമാൻഡ് ഉപയോഗിച്ച് കമ്മിറ്റ് ചെയ്യുക:
git commit -m "Add your-name to Contributors list
your-nameനു പകരം നിങ്ങളുടെ പേര് ആണ് ഉപയോഗിക്കേണ്ടത് .
മാറ്റങ്ങൾ github'ലേക്ക് പുഷ് ചെയ്യുക
നിങ്ങൾ വരുത്തിയ മാറ്റങ്ങൾ git push കമാൻഡ് ഉപയോഗിച്ച് പുഷ് ചെയ്യുക:
git push origin -u your-branch-name
your-branch-nameനു പകരം നിങ്ങൾ നേരത്തെ ഉണ്ടാക്കിയ ബ്രാഞ്ചിന്റെ പേര് വേണം ഉപയോഗിക്കാൻ.
പുഷ് ചെയ്യുന്നതിനിടക്ക് പ്രശനങ്ങൾ(errors) സംഭവിക്കുകയാണെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക :
-
പ്രാമാണീകരണപിശക് (Authentication Error)
റിമോട്ട്: കൂടുതൽ വിവരങ്ങൾക്ക് https://github.blog/2020-12-15-token-authentication-requirements-for-git-operations/ കാണുക. fatal:'https://github.com//first-contributions.git/'ലേക്കുള്ള authentication പരാജയപ്പെട്ടു . നിങ്ങളുടെ അക്കൗണ്ടിലേക്ക് ഒരു SSH കീ നിർമ്മിക്കുവാനും ക്രമീകരിക്കുവാനുമായി ഈ ലിങ്കിലേക്ക് പോകുക GitHub's tutorial .<pre>റിമോട്ട്: പാസ്വേഡ് പ്രാമാണീകരണത്തിനുള്ള പിന്തുണ 2021 ഓഗസ്റ്റ് 13-ന് നീക്കം ചെയ്തു. പകരം ഒരു വ്യക്തിഗത ആക്സസ് ടോക്കൺ ഉപയോഗിക്കുക.
നിങ്ങളുടെ വ്യത്യാസങ്ങൾ പരിശോധനക്കായി (review) സമർപ്പിക്കുക
നിങ്ങളുടെ റെപ്പോസിറ്റോറിയിൽ താഴെ പറയുന്ന കമാൻഡ് റൺ ചെയ്യുന്നതോടെ പരിശോധനക്കായി ഒരു pull request ഉണ്ടാക്കുവാൻ നിങ്ങൾക് സാധിക്കും.
gh pr create --repo firstcontributions/first-contributions
അതിനു ശേഷം pull request സമർപ്പിക്കുക.
നിങ്ങളുടെ സൂചിപ്പിച്ച pull request പ്രവർത്തനക്ഷമമായി കാണുന്നതിന് നിങ്ങൾക്ക് gh statusകമാൻഡ് ഉപയോഗിക്കാം.
ഇവിടെ നിന്ന് ഇനി എങ്ങോട്ട്?
അഭിനന്ദനങ്ങൾ! ഒരു സംഭാവകൻ എന്ന നിലയിൽ നിങ്ങൾ പലപ്പോഴും അഭിമുഖീകരിക്കുന്ന സ്റ്റാൻഡേർഡ് ഫോർക്ക് -> ക്ലോൺ -> എഡിറ്റ് -> പുൾ അഭ്യർത്ഥന വർക്ക്ഫ്ലോ നിങ്ങൾ ഇപ്പോൾ പൂർത്തിയാക്കി!
തങ്ങളുടെ സംഭാവന സുഹൃത്തുക്കളും പിൻഗാമികളും ആയി പങ്കിടുന്നതിനും ആഘോഷിക്കുന്നതിനും ആയി വെബ് ആപ്പ് ലേക്ക് പോകുക.
താങ്കൾക് എന്ധെങ്കിലും സഹായം വേണമെങ്കിലോ എന്ധെങ്കിലും ചോദ്യങ്ങൾ ഉണ്ടെങ്കിലോ നമ്മുടെ Slack ടീമിൽ ചേരാവുന്നതാണ് . Slack ടീമിൽ ചേരുക .
ഇനി താങ്കൾക് മറ്റു പ്രോജെക്ടസിലേക്കും സംഭാവന നടത്താൻ സാധിക്കും. താങ്കൾക് ചെയ്ത തുടങ്ങാവുന്ന എളുപ്പമുള്ള പിശകുകൾ ഉള്ള പ്രോജെക്ടസിന്റെ ഒരു ലിസ്റ്റ് ഞങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. പ്രോജക്ടുകളുടെ ലിസ്റ്റ് കാണുക .
